Homee-Book ശബരിമല - ചരിത്രത്തിന്റെയും നേരിന്റെയും ഉരകല്ലിൽ (ഇടമറുക്)
e-Book ശബരിമല - ചരിത്രത്തിന്റെയും നേരിന്റെയും ഉരകല്ലിൽ (ഇടമറുക്)
e-Book ശബരിമല - ചരിത്രത്തിന്റെയും നേരിന്റെയും ഉരകല്ലിൽ (ഇടമറുക്)

e-Book ശബരിമല - ചരിത്രത്തിന്റെയും നേരിന്റെയും ഉരകല്ലിൽ (ഇടമറുക്)

₹300
₹150
Saving ₹150
50% off
Product Description

ശബരിമല - ചരിത്രത്തിന്റെയും നേരിന്റെയും ഉരകല്ലിൽ

ഇ-ബുക്ക് എഡീഷൻ 

വില 300 ഇപ്പോൾ 150-ന് കിട്ടും.


പണം ഓൺലൈനിൽ അടച്ചാലുടൻ പുസ്തകം ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് നിങ്ങളുടെ ഇമെയിലിലേക്ക് എത്തിച്ചേരുന്നു.


ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളെയും വിശ്വാസങ്ങളെയും അദ്‌ഭുത കഥകളെയും ചരിത്രത്തിന്റെയും നേരിന്റെയും ഉരകല്ലിൽ ഉരച്ചു മാറ്റു പരിശോധിക്കുന്നു ഇടമറുകിന്റെ ഈ ഉജ്ജ്വല ഗ്രന്ഥം.


എരുമേലി പേട്ടതുള്ളൽ സമയത്ത് മാനത്തു പരുന്ത് പറക്കുന്നതെങ്ങനെ? പകൽ നക്ഷത്രം ഉദിക്കുന്നതിന്റെ രഹസ്യമെന്താണ്? മകര വിളക്ക് ദിവസം പൊന്നമ്പലമേട്ടിൽ കാണുന്ന ജ്യോതിസ് ആരാണ് കത്തിക്കുന്നത് എന്ന രഹസ്യം കണ്ടുപിടിച്ച് ജനങ്ങളുടെ മുന്നിൽ എത്തിച്ചത് എങ്ങനെ? മകരവിളക്ക് മനുഷ്യ നിർമ്മിതമാണെന്നും "അത് ഭട്ടതിരിപ്പാടിന്റെ പണി" ആണെന്നും മുഖ്യ മന്ത്രി ആയിരുന്ന ഇ.കെ. നായനാർ പരസ്യമായി അംഗീകരിച്ച പശ്ചാത്തലം എന്ത്?


1991-ൽ സനൽ ഇടമറുകിന്റെ നേതൃത്വത്തിൽ നടന്ന കേരളത്തെ ഇളക്കി മറിച്ച "പൊന്നമ്പലമേട് മാർച്ചി"ന്റെ വിജയം സാധ്യമായതെങ്ങനെ? ശബരിമലയിലെ പ്രതിഷ്ഠ യഥാർത്ഥത്തിൽ എന്താണ്? ഈ ക്ഷേത്രം ആരാണ് നിർമ്മിച്ചത്? ശിവന്റെയും വിഷ്ണുവിന്റെയും പുത്രനാണ് ശാസ്‌താവ് എന്ന ഐതിഹ്യം ഉണ്ടായതെങ്ങനെ? ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾക്കും വിശ്വാസങ്ങൾക്കും ചരിത്രവുമായും നേരുമായും എത്രമാത്രം ബന്ധമുണ്ട്?


ഒട്ടനവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന സമുജ്ജ്വല ഗ്രന്ഥം.


ശബരിമലയുടെയും ശബരിമല തീർത്ഥാടനത്തിന്റെയും യഥാർത്ഥ ചരിത്രത്തിന്റെ വേരുകൾ കാണാൻ വഴിയൊരുക്കുന്ന ഗ്രന്ഥം ഇപ്പോൾ എക്കാലത്തേക്കും സൂക്ഷിച്ചുവയ്ക്കാവുന്ന വിധത്തിൽ ഇ-ബുക്ക് ആയി തയ്യാറായിരിക്കുന്നു.


പൊന്നമ്പലമേട്ടിൽ മകര ജ്യോതിസ് കത്തിക്കുന്ന ചിത്രവും ഈ പുസ്തകത്തിലുണ്ട്.

Share
Customer Reviews

Secure Payments

Shipping in India

International Shipping

Great Value & Quality