കൊടുങ്കാറ്റുയർത്തിയ കാലം - ഇടമറുകിന്റെ ആത്മകഥ
കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ പുസ്‌തകം
ഇടുക്കി ജില്ലയിലെ ഇടമറുക് എന്ന കുഗ്രാമത്തിൽ ജനിച്ച്, നവലോകത്തെക്കുറിച്ചുള്ള സങ്കല്പങ്ങളും വായനയും ചിന്തയും നയിച്ച വഴിയിലൂടെ സഞ്ചരിച്ച്, പാരമ്പര്യങ്ങളോടും യാഥാസ്‌ഥിതികത്വത്തോടും പടപൊരുതിയ ടി.സി.ജോസഫ് എന്ന യുവാവ്, തന്നെ തിരസ്കരിച്ച ഗ്രാമത്തിന്റെ പേര് സ്വന്തം പേരായി സ്വീകരിച്ച് ആ പേര് ലോകത്തിന്റെ വിവിധ കോണുകളിൽ എത്തിച്ച കഥ ഹൃദ്യമായ ഭാഷയിൽ.