Home2 Print Books together: (ഡാർവിന്റെ "ജീവി വർഗങ്ങളുടെ ഉത്ഭവം" / ഫ്രോയ്‌ഡിന്റെ "സ്വപ്‌നങ്ങളുടെ അപഗ്രഥനം") - വില ₹ 1000. ഇപ്പോൾ ₹ 750.
2 Print Books together: (ഡാർവിന്റെ "ജീവി വർഗങ്ങളുടെ ഉത്ഭവം" / ഫ്രോയ്‌ഡിന്റെ "സ്വപ്‌നങ്ങളുടെ അപഗ്രഥനം") - വില ₹ 1000. ഇപ്പോൾ ₹ 750.
2 Print Books together: (ഡാർവിന്റെ "ജീവി വർഗങ്ങളുടെ ഉത്ഭവം" / ഫ്രോയ്‌ഡിന്റെ "സ്വപ്‌നങ്ങളുടെ അപഗ്രഥനം") - വില ₹ 1000. ഇപ്പോൾ ₹ 750.
Standard shipping in 2 working days

2 Print Books together: (ഡാർവിന്റെ "ജീവി വർഗങ്ങളുടെ ഉത്ഭവം" / ഫ്രോയ്‌ഡിന്റെ "സ്വപ്‌നങ്ങളുടെ അപഗ്രഥനം") - വില ₹ 1000. ഇപ്പോൾ ₹ 750.

 
₹750
Product Description

ഡാർവിനും ഫ്രോയ്‌ഡും മലയാളത്തിൽ

ഇപ്പോൾ വൻ വിലക്കുറവ് . ആധുനിക മനശ്ശാസ്‌ത്രത്തിന്റെ പിതാവ് ആയി അറിയപ്പെടുന്ന സിഗ്‌മണ്ട് ഫ്രോയ്‌ഡിന്റെ ലോകപ്രസിദ്ധമായ ഈ കൃതി, "സ്വപ്‌നങ്ങളുടെ അപഗ്രഥനം", Die Traumdeutung (The Interpretation of Dreams) എന്ന ജർമ്മൻ പുസ്‌തകത്തിന്റെ മലയാള പരിഭാഷ ആണ്. ഇൻഡ്യൻ ഭാഷകളിൽ ആദ്യമായി മലയാളത്തിൽ ഈ പുസ്‌തകം പ്രസിദ്ധീകരിച്ചത് IAP ആണ്.

സ്വപ്‌നങ്ങൾ ഏതോ അദൃശ്യ ലോകത്തിന്റെ സന്ദേശങ്ങളായിട്ടാണ് പലരും ഇപ്പോഴും കരുതുന്നത്. അവ അർത്ഥമില്ലാത്ത ദൃശ്യങ്ങൾ മാത്രമായി നിസ്സാരവൽക്കരിക്കുന്നവരും ഉണ്ട്. എന്നാൽ സ്വപ്‌നങ്ങളെ ശാസ്‌ത്രീയമായി വിശകലനം ചെയ്‌താൽ, സ്വപ്‌നങ്ങളിലൂടെ നിങ്ങളുടെ അപൂർണ മോഹങ്ങൾ നിങ്ങൾ തന്നെ സാക്ഷാത്ക്കരിക്കുന്ന സങ്കീർണ രീതി തിരിച്ചറിഞ്ഞാൽ, നിങ്ങളുടെ മനസ്സിന്റെ ഉള്ളറകളിലേക്കുള്ള ഒരു താക്കോൽ ആവും അത്. അതിനു സഹായിക്കുന്ന കൃതിയാണ് "സ്വപ്‌നങ്ങളുടെ അപഗ്രഥനം".

ഡാർവിന്റെ "ജീവിവർഗങ്ങളുടെ ഉത്ഭവം" ഡാർവിന്റെ "The Origin of Species" എന്ന ഇംഗ്ളീഷ് പുസ്‌തകത്തിന്റെ മലയാള പരിഭാഷ ആണ്. "ഉണ്ടാകട്ടെ" എന്ന് ദൈവം കല്പിച്ചപ്പോൾ പൊടുന്നനെ ഉണ്ടായതാണ് ജീവിവർഗങ്ങൾ എന്ന് വിശ്വസിച്ചിരുന്ന ലോകത്ത് ചാൾസ് ഡാർവിന്റെ "ദ് ഒറിജിൻ ഒഫ് സ്‌പീഷിസ്" എന്ന പുസ്‌തകം ശാസ്‌ത്രത്തിന്റെയും ചിന്തയുടേയും രംഗത്ത് വൻ വിസ്‌ഫോടനമാണ് സൃഷ്ടിച്ചത്. കോടാനുകോടി വർഷങ്ങളിലൂടെ എങ്ങിനെയാണ് ജീവിവർഗങ്ങൾ പരിണാമത്തിലൂടെ രൂപപ്പെട്ടത് എന്ന് അദ്ദേഹം ശാസ്‌ത്രീയമായി വിശദീകരിച്ചു.

ആധുനിക ജീവശാസ്‌ത്രത്തിന് അടിത്തറ ഏകിയ, മാനവചിന്തയുടെ വഴികൾ തിരിച്ചുവിട്ട, ആ പുസ്‌തകത്തിന്റെ ഒരു കോപ്പി നിങ്ങളുടെ വീട്ടിൽ നിർബന്ധമായും ഉണ്ടാവേണ്ടതാണ്.

₹ 500 വിലയുള്ള സ്വപ്‌നങ്ങളുടെ അപഗ്രഥനം. ₹ 500 വിലയുള്ള ജീവിവർഗങ്ങളുടെ ഉത്ഭവം. രണ്ടും കൂടി ഒന്നിച്ചു വാങ്ങിയാൽ ₹ 750 മാത്രം. പോസ്റ്റേജ് സൗജന്യം.


ഡാർവിന്റെ "ജീവിവർഗങ്ങളുടെ ഉത്ഭവം" മാത്രം വാങ്ങുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക: https://www.instamojo.com/IAP/500-4ef4c/

ഫ്രോയ്‌ഡിന്റെ "സ്വപ്‌നങ്ങളുടെ അപഗ്രഥനം" മാത്രം വാങ്ങുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക: https://www.instamojo.com/IAP/500-8d14f/

Share
Customer Reviews

Secure Payments

Shipping in India

International Shipping

Great Value & Quality